എല്ലാ ടേബിളും ഒറ്റനോട്ടത്തിൽ
ഒഴിവ്, ഓർഡർ നടക്കുന്നു, കിച്ചണിലേക്ക് അയച്ചു, ബില്ല് പ്രിന്റ് ചെയ്തു - ഓരോ ടേബിളിനും അതിന്റെ നിറവും തുകയും സമയവും കാണാം. ഹാൾ, AC റൂം, ഫാമിലി റൂം എന്നിങ്ങനെ ടേബിളുകൾ തിരിക്കാം.
ഹോട്ടലുകൾക്കും കഫേകൾക്കും ചായക്കടകൾക്കും
ടേബിളുകൾ, KOT, കിച്ചൺ സ്ക്രീൻ, തെർമൽ പ്രിന്റിങ് - കൗണ്ടർ കമ്പ്യൂട്ടറിലും നിങ്ങളുടെ ഫോണിലും. ഹോട്ടൽ മുഴുവൻ ഒരൊറ്റ ആപ്പിൽ.
പുതിയ സ്റ്റാഫിനും ആദ്യ ദിവസം തന്നെ ഉപയോഗിക്കാം. ഹോട്ടൽ നിറയുമ്പോഴും വേഗത്തിൽ.
ഒഴിവ്, ഓർഡർ നടക്കുന്നു, കിച്ചണിലേക്ക് അയച്ചു, ബില്ല് പ്രിന്റ് ചെയ്തു - ഓരോ ടേബിളിനും അതിന്റെ നിറവും തുകയും സമയവും കാണാം. ഹാൾ, AC റൂം, ഫാമിലി റൂം എന്നിങ്ങനെ ടേബിളുകൾ തിരിക്കാം.
വിഭവം തൊടുക, അല്ലെങ്കിൽ പേര് ടൈപ്പ് ചെയ്യുക. ഫുൾ, ഹാഫ്, ക്വാർട്ടർ ഒരേ ടൈലിൽ. എല്ലാ ബട്ടണിനും കീബോർഡ് ഷോർട്ട്കട്ട് - പാഴ്സൽ ബില്ല് നിമിഷങ്ങൾക്കുള്ളിൽ.
ഒറ്റ ടാപ്പിൽ ഓർഡർ കിച്ചണിലെത്തും. കിച്ചൺ സ്ക്രീനിൽ ഓരോ ടേബിളിന്റെയും വിഭവങ്ങൾ കാണാം, തയ്യാറായാൽ കുക്ക് Ready അമർത്തും.
Windows ആപ്പ് KOT-ഉം ബില്ലും നേരെ നിങ്ങളുടെ 58 mm അല്ലെങ്കിൽ 80 mm പ്രിന്ററിൽ പ്രിന്റ് ചെയ്യും. കിച്ചണിന് വേറെ KOT പ്രിന്റർ വെക്കാം, ക്യാഷ് ബില്ലിൽ ക്യാഷ് ഡ്രോയർ തുറക്കും.
ഇന്റർനെറ്റ് പോയാലും Windows ആപ്പിൽ ബില്ലിങ് തുടരാം. നെറ്റ് തിരിച്ചു വന്നാൽ ബില്ലുകൾ തനിയെ അപ്‌ലോഡ് ആകും.
കസ്റ്റമറുടെ ഫോണിലേക്ക് ബില്ല് ലിങ്കായി അയക്കാം. പേപ്പർ വേണ്ട.
കൗണ്ടർ കമ്പ്യൂട്ടറിലെ അതേ മെനുവും ടേബിളുകളും ബില്ലുകളും Multipad Android ആപ്പിലും.
ടേബിളിൽ വെച്ച് വെയ്റ്റർ ഓർഡർ എടുക്കും, KOT കൗണ്ടറിൽ പ്രിന്റ് ആകും.
പാഴ്സൽ ബില്ല് വിലാസവും വാങ്ങേണ്ട തുകയും സഹിതം ഡെലിവറി ഓർഡറാക്കാം.
മൊബൈൽ നമ്പർ കൊണ്ട് ലോഗിൻ ചെയ്യാം. പാസ്‌വേഡ് ഓർക്കേണ്ട.
മെസ്സേജ് അയക്കൂ, എങ്ങനെ പ്രവർത്തിക്കുന്നുവെന്ന് ഞങ്ങൾ കാണിച്ചു തരാം.
അല്ലെങ്കിൽ ഇമെയിൽ: info@multipad.in